സദാചാര ഗുണ്ടായിസം: നിയമസഭയില്‍ പോലീസിന് വീഴ് പറ്റിയെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡസ്‌ക് | Published: 09th March 2017 10:12 AM |
Last Updated: 09th March 2017 10:12 AM | A+A A- |

കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിക്കുന്നു
തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനെത്തുടര്‍ന്നാണ് നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തത്. പോലീസിന് വീഴ് സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. സ്ത്രീകളെയും പുരുഷന്മാരെയും ശിവസേനക്കാര്‍ അടിച്ചോടിച്ചുവെന്നും പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. നടത്തിയ സദാചാര പോലീസിംഗ് നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് ശിവസേനയെപ്പോലുള്ള കടലാസ് സംഘടനകള്‍ക്ക് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശിവസേന പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് പിടിച്ചെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനു മറുപടിയായാണ് ഉടനടി പോലീസുകാരെ സ്ഥലംമാറ്റുകയും എസ്.ഐ.യെ സസ്‌പെന്റ് ചെയ്തതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.