മുഖ്യമന്ത്രിയെ 'എടാ' എന്നു വിളിച്ചു; ബല്‍റാമിനെതിരെ  പ്രതിഷേധിക്കണമെന്ന് ഷംസീര്‍

മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ച വി.ടി.ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് ഷംസീര്‍
മുഖ്യമന്ത്രിയെ 'എടാ' എന്നു വിളിച്ചു; ബല്‍റാമിനെതിരെ  പ്രതിഷേധിക്കണമെന്ന് ഷംസീര്‍

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്നു വിളിച്ചതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത എ.എന്‍.ഷംസീര്‍ എംഎല്‍എ. കൊച്ചി മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ സഭയിലുണ്ടായ ബഹളത്തിനിടെ മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ച വി.ടി.ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്നാണ് ഷംസീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്ദുല്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേഷ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com