വാളയാര്‍: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയതു. കുട്ടികളുടെ പിതൃസഹോദരപുത്രനായ മധു, കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മൂത്ത സഹോദരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികചൂഷണത്തിന് വിധേയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് ബന്ധുവിനെ ചോദ്യം ചെയ്‌തെങ്കിലും വിട്ടയക്കുകയായിരുന്നു. അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ