ഉമ്മന്‍ ചാണ്ടിയെ അറിയിക്കാതെ രാജി, അറിയിച്ചത് ചെന്നിത്തലയേയും ആന്റണിയേയും മാത്രം
Published: 10th March 2017 01:35 PM |
Last Updated: 10th March 2017 01:37 PM | A+A A- |

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ വി എം സുധീരന്‍ രാജിക്കാര്യം അറിയിച്ചത് രമേശ് ചെന്നിത്തലയേയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയേയും മാത്രം. രാജിക്കാര്യം ചാനലുകള്‍ വിളിച്ച് ചോദിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി അറിഞ്ഞത്. ഇന്നലെ രമേശ് ചെന്നിത്തല സുധീരനെ സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ രാജി കാര്യം ഒന്നും അറിയിച്ചില്ല, ഇന്ന് രാജി വെക്കുന്നതിന് മുമ്പാണ് അറിയിച്ചത് എന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. എകെ ആന്റണിയെയും ഇങ്ങനെയാണ് വിളിച്ചറിയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന് വലിയ നഷ്ടം എന്നാണ് ആന്റണി പ്രതികരിച്ചത്. എന്നാല്‍ കേരളത്തിലെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയെ സുധീരന്‍ വിളിച്ചതു കൂടിയില്ല.