ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
By സമകാലിക മലയാളം ഡസ്‌ക് | Published: 10th March 2017 10:15 PM |
Last Updated: 10th March 2017 10:15 PM | A+A A- |

കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്.എഫ്.ഐ. കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എം. അരുണ്‍, യൂണിവേഴ്‌സിറ്റി യൂണിറ്റ് കമ്മിറ്റി അംഗം അച്ചു സദാനന്ദന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
മാരകായുധങ്ങളുമായി എത്തിയ സംഘം അംഗപരിമിതനായ വിദ്യാര്‍ത്ഥിയുള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വകലാശാല ക്യാമ്പസിനു സമീപത്തുള്ള മാന്നാനം കെ.ഇ. കോളേജില്‍ രാവിലെ കെ.എസ്.യു- എസ്.എഫ്.ഐ. സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു ആക്രമണമെന്നും ഇതിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്നും എസ്.എഫ്.ഐ. ആരോപിച്ചു.