പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍: ഉപാസനാ കോളജ് സമരം പിന്‍വലിച്ചു
Published: 10th March 2017 04:06 PM |
Last Updated: 10th March 2017 04:06 PM | A+A A- |

തിരുവനന്തപുരം: പ്രിന്‍സിപ്പലിനെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെ കൊല്ലം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. പ്രിന്‍സപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയാറായതോടെ വിദ്യാര്‍ത്ഥികളുടെ സമരവും എഐഎസ്എഫിന്റെ നിരാഹാരവും അവസാനിപ്പിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യപ്പെട്ട സമയം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാല്‍ എഐഎസ്എഫ് സമരത്തിന്റെ ഭാഗമാവുകയായിരുന്നു. ജാതിപ്പേര് വിളിച്ചുള്ള അധിഷേപവും അന്യാവശ്യ പിഴയും ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധമാരംഭിച്ചത്. സിറ്റി പോലീസ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ പിടിഎ, വിദ്യാര്‍ത്ഥി പ്രതിനിധി യോഗത്തിലാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യാനും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനമായത്.