ബിജെപിയുമായി സമരസപ്പെട്ടതിന്റെ ചരിത്രം സിപിഎമ്മിന്റേതെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2017 11:07 AM |
Last Updated: 10th March 2017 11:07 AM | A+A A- |

തിരുവനന്തപുരം: ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് തിരിച്ചടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി സമരസപ്പെട്ടതിന്റെ ചരിത്രം സിപിഎമ്മിന്റേതാണെന്ന് ചെന്നിത്തല ആരോപിച്ചു.
നിരവധി തെരഞ്ഞെടുപ്പുകളില്‍ ബിജെപിയോട് ഒരുമിച്ച് സിപിഎം മത്സരിച്ചിട്ടുണ്ടെന്ന് നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെ ചെന്നിത്തല ആരോപിച്ചു. 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ ജലസംഘത്തിന്റെ സഹായത്തോടെയാണ് പിണറായി വിജയന്‍ തന്നെ മത്സരിച്ചത്.
ഉദുമയിലാകട്ടെ ബിജെപി നേതാവ് കെ.ജി.മാരാര്‍ക്ക് വേണ്ടി വോട്ട് പിടിച്ചത് സിപിഎമ്മാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും എതിരെ പോരാടുന്നത് യുഡിഎഫ് മുന്നണി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.