ലാവ്‌ലിന്‍ കേസ്: തെളിവുകള്‍ ചോദിച്ച് ഹൈക്കോടതി
By സമകാലിക മലയാളം ഡസ്‌ക് | Published: 10th March 2017 06:26 PM |
Last Updated: 10th March 2017 06:26 PM | A+A A- |

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ത്തവര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി സി.ബി.ഐ.യോട് ആവശ്യപ്പെട്ടു.
കേസില്‍ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമാക്കണമെന്നും ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
കാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോയെന്നും യഥാര്‍ത്ഥ കരാറില്‍ ആരൊക്കെയാണെന്നും വ്യക്തമാക്കാന്‍ സി.ബി.ഐയോടും പ്രതിഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു.