വിഎസും ചെന്നിത്തലയും വാളയാറിലേക്ക്
Published: 10th March 2017 07:29 AM |
Last Updated: 10th March 2017 07:29 AM | A+A A- |

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് ഇന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിക്കും. രാവിലെ 11 മണിക്കാണ് വിഎസിന്റെ സന്ദര്‍ശനം. വൈകുന്നേരം 6.30 ന് രമേശ് ചെന്നിത്തലയും എത്തും. കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടായി എന്ന് നേരത്തെ ചെന്നിത്തല ആരോപിച്ചിരുന്നു. കേസില്‍ രണ്ടു പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകാന്‍ സാധ്യതയുണ്ട്.