സഭയില്‍ ആര്‍.എസ്.എസിനെതിരായ പരാമര്‍ശം; ഒ. രാജഗോപാല്‍ പരാതി നല്‍കി
By സമകാലിക മലയാളം ഡസ്‌ക് | Published: 10th March 2017 07:37 PM |
Last Updated: 10th March 2017 07:37 PM | A+A A- |

തിരുവനന്തപുരം: നിയമസഭയില്‍ ആര്‍.എസ്.എസിനെതിരായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാല്‍ എം.എല്‍.എ. സ്പീക്കര്‍ക്ക് പരാതി നല്‍കി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഓഫീസിലെത്തി സന്ദര്‍ശിച്ചാണ് പരാതി നല്‍കിയത്.
നിയമസഭയില്‍ ആര്‍.എസ്.എസിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നു. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആര്‍.എസ്.എസിനെപ്പറ്റി അനാവശ്യം പ്രചരിപ്പിക്കുവാനാണ് അംഗങ്ങള്‍ സഭയെ ഉപയോഗിക്കുന്നത്. സംഘടനയ്ക്ക് സഭയില്‍ പ്രാതിനിധ്യമില്ല എന്നിരിക്കെ അപവാദം പ്രചരിപ്പിക്കുന്നത് സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഒ. രാജഗോപാല്‍ പരാതിയില്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി വേണമെന്നും അദ്ദേഹം സപീക്കറെ നേരിട്ട് കണ്ട് നല്‍കിയ പരാതിയില്‍ പറയുന്നു.