സിപിഎമ്മിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2017 01:21 PM |
Last Updated: 10th March 2017 01:21 PM | A+A A- |

കണ്ണൂര്‍: തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്തിനെന്ന ചോദ്യവുമായി കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകളുടെ ഫേസ്ബുക്ക് വീഡിയോ. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മേഹര്‍ കൗറിന്റേതിന് സമാനമായി പ്ലെക്കാര്‍ഡുകളിലൂടെയാണ് വിസ്മയയെന്ന എട്ടാം ക്ലാസുകാരി തന്റെ പിതാവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ പ്രതികരിക്കുന്നത്.
തന്റെ പിതാവിനെ ഇല്ലാതാക്കുക മാത്രമല്ല നിങ്ങള്‍ ചെയ്തത്. ഒറ്റ രാതി കൊണ്ട് തന്റേയും കുടുംബത്തിന്റേയും സ്വപ്‌നങ്ങളെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ആര്‍എസ്എസിനേയും ബിജെപിയേയും പിന്തുണച്ചു എന്ന തെറ്റ് മാത്രമാണ് തന്റെ പിതാവ് ചെയ്തത്. പക്ഷെ ഇപ്പോഴും അച്ഛനെ കൊലപ്പെടുത്തിയത് എന്തിനെന്നതിനുള്ള ഉത്തരം തനിക്ക് ലഭിക്കുന്നില്ലെന്നും വിസ്മയ പറയുന്നു.
ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ഐപിഎസുകാരിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ആഗ്രഹം നിറവേറ്റുന്നതായിരുന്നു അച്ഛന്റെ സ്വപ്നം. തങ്ങളുടെ രക്തവും കണ്ണുന്നീരും കണ്ട് സിപിഎം സന്തോഷിക്കുകയായിരുന്നോ എന്നും വിസ്മയ ചോദിക്കുന്നു.
ജനുവരിയില്‍ വീട്ടില്‍ വെച്ചായിരുന്നു സന്തോഷെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നത്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതത്തിന് പിന്നിലെന്നാണ് ആരോപണം.