സുധീരന്റെ രാജി അപ്രതീക്ഷിതം: രമേശ് ചെന്നിത്തല
Published: 10th March 2017 01:16 PM |
Last Updated: 10th March 2017 01:16 PM | A+A A- |

തിരുവനന്തപുരം: വിഎം സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് രമേശ് ചെന്നിത്തല. ഇന്നലെ രാത്രിയില്‍ സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജി കാര്യം ഒന്നും പറഞ്ഞിരുന്നില്ല. വിശ്രമ ജീവിതം ആവശ്യമാണ് എന്ന് സൂചിപ്പിച്ചിരുന്നു. പത്ര സമ്മേളനത്തിന് മുമ്പ് എന്നെ വിളിച്ച് രാജി കാര്യം അറിയിച്ചു. പ്രധാനപ്പെട്ട ഇലക്ഷനുകള്‍ വരാന്‍ പോകുന്നു. ബുദ്ധിമുട്ടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചാര്‍ജ് കൊടുത്താല്‍ പോരെ എന്ന ചോദ്യത്തിന് ഇല്ല രാജി വെക്കുന്നു എന്നായിരുന്നു മറുപടി.
മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം അറിയില്ല. വിഎം സുധീരന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണം ചെയ്തു. രമേശ് ചെന്നിത്തല പറഞ്ഞു.