ഡല്‍ഹി:കേന്ദ്രമന്ത്രിമാരുമായി കേരള എന്‍ഡിഎ നേതൃസംഘം ഇന്ന്
ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി വിട്ടു നില്‍ക്കും. ബിഡിജെഎസിന് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതാണ് കാരണമെന്ന് അറിയുന്നു.
കേരളത്തിലെ എന്‍ഡിഎ പ്രവര്‍ത്തനങ്ങളില്‍ ബിഡിജെഎസിന് ശക്മായ അതൃപ്തി ഉണ്ട്. കേന്ദ്രതല പതവികളില്‍ ബിഡിജെഎസ് പ്രതിനിധികള്‍ക്ക്
വേണ്ട പ്രാധാന്യം നല്‍കാത്തതും അതൃപ്തിക്ക് കാരണമായി.കുമ്മനം രാജ ശേഖരന്റെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ ബിഡിജെഎസിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബുവാണ് പോകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ