മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം 15ന് 

പികെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകള്‍. എല്‍ഡിഎഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുസ്വതന്ത്രനെ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം 15ന് 

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ മാര്‍ച്ച് 15ന് പ്രഖ്യാപിക്കും. രാവിലെ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗവും വൈകുന്നേരം പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ചേര്‍ന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ ആണ് തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു.

ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഏപ്രില്‍ 17നാണ്. പികെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകള്‍. എല്‍ഡിഎഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുസ്വതന്ത്രനെ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ പികെ സൈനബയ്‌ക്കെതിരെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com