ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ തോറ്റു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2017 11:02 AM |
Last Updated: 11th March 2017 11:02 AM | A+A A- |

ന്യൂഡല്‍ഹി: ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ തോറ്റു. 2012ല്‍40 സീറ്റുകളില്‍ കേവല ഭൂരിപക്ഷമായ 21 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ബിജെപി നിലവില്‍ ആറു സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ലീഡ് നിലയില്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. 8 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നില്‍. 2012 ല്‍ 9 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗോവയെ കൂടാതെ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. പഞ്ചാബില്‍ കോണ്‍ഗ്രസ് ഏതാണ്ട് അധികാരമുറപ്പിച്ച് കഴിഞ്ഞു.