നവനീതി പ്രസാദ് സിങ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2017 10:42 AM |
Last Updated: 11th March 2017 10:45 AM | A+A A- |

ന്യൂഡല്‍ഹി: നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്നു നവനീതി പ്രസാദ് സിങ്.
കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിട്ടാണ് നിയമിച്ചിരിക്കുന്നത്. 2004ലായിരുന്നു നവനീതി പ്രസാദിന് പാട്‌ന ഹൈക്കോടതിയില്‍ സിനിയര്‍ അഭിഭാഷക പദവി ലഭിച്ചത്. തുടര്‍ന്ന് 2006ലായിരുന്നു ജഡ്ജിയായുള്ള നിയമനം.
കേന്ദ്ര നിയമകാര്യ മന്ത്രാലയം വെള്ളിയാഴ്ചയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുള്ള ഉത്തരവ് പുറത്തുവിട്ടത്.