നീതി തേടി ടോംസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍
Published: 11th March 2017 07:51 AM |
Last Updated: 11th March 2017 08:52 AM | A+A A- |

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പീഠനത്തിന്റെ ക്രൂര കഥകള്‍ പുറത്തു വന്ന മറ്റക്കര ടോംസ് കോളജിലെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നീതി തേടി സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ആരോപണ വിധേയനായ ചെയര്‍മാന്‍ ടോംസ് ജോസഫിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയിരിക്കുന്നത്.
എഐസിടിഇയുടെ കാരണം കാണിക്കല്‍ നോട്ടീസ് പൂഴ്ത്തിയ സാങ്കേതിക സര്‍വ്വകലാശാല വിസി രാജി വെക്കുക,വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. ടോംസ് ആക്ഷന്‍ ഫോറം എന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.