യുപിയില്‍ ആദ്യസൂചനകള്‍ ഒപ്പത്തിനൊപ്പം
Published: 11th March 2017 08:28 AM |
Last Updated: 16th March 2017 11:21 AM | A+A A- |

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ തുടങ്ങിയതോടെ ആദ്യസൂചനകള്‍ ഒപ്പത്തിനൊപ്പം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മാത്രമാണ് ഈ ലീഡ് എന്നത് ശ്രദ്ധേയമാണ്. പോസ്റ്റല്‍ വോട്ട് യുപി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നതാണ് പ്രധാനം. മുഖ്യമന്ത്രി അഖിലേഷ് യാദവും ബിജെപി സ്ഥാനാര്‍ത്ഥി റിതാ ബഹുഗുണയും മുന്നിലാണ്. 403 സീറ്റുകളില്‍ അയ്യായിരത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എസ്പിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം യുപിയിലെ വിജയം നിര്‍ണായകമാണ്. യുപിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. അതേസമയം ബിഎസ്പിയുടെ മാജിക് സംസ്ഥാനത്ത് അലയടിക്കുമോ എന്നതു കാത്തിരുന്ന് കാണണം