വോട്ടിംഗ് മെഷീനീല്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയമെന്ന് മായാവതി
Published: 11th March 2017 02:54 PM |
Last Updated: 11th March 2017 02:54 PM | A+A A- |

ലഖ്‌നോ: വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണ് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി വന്‍ വിജയം നേടിയതെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ബി.ജെ.പിയുടെതല്ലാത്ത മറ്റ് വോട്ടുകള്‍ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവുകയോ ചെയ്യുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബി.ജെ.പി ജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നതാണെന്നും മായാവതി ആരോപിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്‌തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മായാവതി പറഞ്ഞു.