ലഖ്നോ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ലീഡ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേക്ക്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മോദി തരംഗം ശരിവെക്കുന്ന രീതിയിലാണ് യുപിയിലെ ബിജെപി മുന്നേറ്റം. നോട്ട് നിരോധനത്തിന് ശേഷം നടന്ന രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൃത്യമായ മേല്‍കൈ നേടാനായി എന്നതും ശ്രദ്ധേയമാണ്. മോദി തന്നെയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ