റബറിന്റെ നാടായ ബ്രസീലിലേക്ക് റബര്‍ കയറ്റുമതി ചെയ്ത് കേരളം

റബറിന്റെ സ്വദേശമായ ബ്രസീലിലേക്ക് റബര്‍ കയറ്റുമതി ചെയ്ത് കേരളം 
റബറിന്റെ നാടായ ബ്രസീലിലേക്ക് റബര്‍ കയറ്റുമതി ചെയ്ത് കേരളം

കൊച്ചി: റബര്‍ മരങ്ങളുടെ സ്വദേശമാണ് ബ്രസില്‍. എന്നാലിപ്പോള്‍ ബ്രസീലും റബ്ബറും തമ്മിലുള്ള ബന്ധം ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും റബ്ബര്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്കാണ് ബ്രസീലെത്തിയിരിക്കുന്നത്. 

ഈ സാഹചര്യം മുതലെടുക്കാനായി തയ്യാറെടുക്കുകയാണ് കേരളം. റബര്‍ ബോര്‍ഡിന്റേയും റബര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും ഉടമസ്ഥതയിലുള്ള മണിമലയാര്‍ റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തില്‍ നിന്നും റബര്‍ ബ്രസീലിലേക്ക് കയറ്റി അയക്കുന്നത്. 

ഫെബ്രുവരിയില്‍ 30 ലക്ഷം രൂപയുടെ 19 മെട്രിക് ടണ്‍ റബറാണ് മണിമലയാര്‍ റബേഴ്‌സ് ദക്ഷിണ ഏഷ്യന്‍ രാജ്യമായ ബ്രസീലിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ നാച്ചുറല്‍ റബര്‍ എന്ന പേരിലാണ് കേരളത്തില്‍ നിന്നുമുള്ള റബര്‍ ബ്രസിലിലേക്ക് കയറ്റുമതി ചെയ്യുന്നത്. നീലൂര്‍, കുറിഞ്ഞി, ഏലന്‍ഗുളം എന്നിവിടങ്ങളില്‍ നിന്നാണ് മണിമലയാര്‍ റബേഴ്‌സ് റബര്‍ ശേഖരിക്കുന്നത്. 

അന്താരാഷ്ട്ര വിപണിയില്‍ റബറിന്റെ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റബറിന്റെ കയറ്റുമതി ഗുണം ചെയ്യുമെന്നണ് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ടോമി എബ്രഹാം പറയുന്നത്. 

റബറിന്റെ ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017 ജനുവരി വരെയുള്ള കാലയളവില്‍ റബറിന്റെ ഉത്പാദനത്തില്‍ 26.93 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com