വോട്ടിംഗ് മെഷീനീല്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയമെന്ന് മായാവതി 

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബി.ജെ.പി ജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നതാണെന്നും മായാവതി
വോട്ടിംഗ് മെഷീനീല്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയമെന്ന് മായാവതി 

ലഖ്‌നോ: വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണ് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി വന്‍ വിജയം നേടിയതെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ബി.ജെ.പിയുടെതല്ലാത്ത  മറ്റ് വോട്ടുകള്‍ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവുകയോ ചെയ്യുന്നുണ്ട്.  മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബി.ജെ.പി ജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നതാണെന്നും മായാവതി ആരോപിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്‌തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മായാവതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com