എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2017 09:58 AM |
Last Updated: 12th March 2017 09:58 AM | A+A A- |

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടായതിനെ തുടര്‍ന്നാണ് നെഞ്ചുവേദനയുണ്ടായതെന്നാണാ പ്രാഥമിക നിഗമനം. മന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.