കേരളത്തിലെ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു,യുപിയില്‍ ഏറ്റ അടിയുടെ ക്ഷീണം മാറാതെ ഹൈകമാന്‍ഡ്
Published: 12th March 2017 08:05 AM |
Last Updated: 12th March 2017 08:05 AM | A+A A- |

തിരുവനന്തപുരം: വി.എം സുധീരന്റെ രാജിക്കു ശേഷം ആരാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍ എന്നുള്ള ചര്‍ച്ചകള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സജീവമാകുന്നു. ഡല്‍ഹിയില്‍ നിന്നും ഇതുവരേയും ഒരു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ ആഘാദത്തിലാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം. ചികിത്സകള്‍ക്കായി വിദേശത്തേക്ക് പോയ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് തിരിച്ചെത്തും. കേരളത്തിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സോണിയ തന്നെ മുന്‍കൈയെടുത്തേക്കും.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം തിങ്കളാഴ്ച കൂടുന്നുണ്ട്. തല്‍ക്കാലത്തേക്ക് പകരം സംവിദാനം ഏര്‍പ്പെടുത്തണമോ അതോ സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമോ എന്നാണ് പ്രധാനമായും നിലനില്‍ക്കുന്ന ആശയക്കുഴപ്പം. ഉമ്മന്‍ചാണ്ടി സ്ഥാനം ഏറ്റെടുക്കണമെന്നുള്ള അഭിപ്രായം എ ഗ്രൂപ്പുകാര്‍ക്കിടയില്‍ സജീവമായുണ്ട്. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാനില്ല എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു. കെ മുരളീധരന്‍,വിടി സതീശന്‍,പിടി തോമസ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. എന്നാല്‍ സഥാനത്തോട് താത്പര്യം ഇല്ലാ എന്നാണ് കെ മുരളീധരന്റെ പ്രതികരണം. പ്രാദേശിക നേതൃത്വത്തിന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞൊരു തീരുമാനം ഇനി എഐസിസി സ്വീകിക്കാന്‍ സാധ്യത കുറവാണ്.