ജനാധിപത്യം സംരക്ഷിക്കാന്‍ മഴവില്‍ മുന്നണിയുണ്ടാക്കണം: സി.പി. ജോണ്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 12th March 2017 12:51 PM |
Last Updated: 12th March 2017 12:51 PM | A+A A- |

കൊച്ചി: ഭൂരിപക്ഷ വര്‍ഗീയതയുണ്ടാക്കിയ ഭൂരിപക്ഷമുണ്ടാക്കാമെന്ന ബി.ജെ.പി.യുടെ തന്ത്രം വിജയിച്ച സാഹചര്യത്തില്‍ മഴവില്‍ മുന്നണിയുണ്ടാക്കി ജനാധിപത്യത്തെ സംരക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സി.പി. ജോണ്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലാണ് സി.എം.പി. നേതാവ് സി.പി. ജോണ്‍ ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/cp.john.14/videos/1393126324041827/
വര്‍ഗീയത ഇളക്കിവിട്ട് ഭൂരിപക്ഷം നേടുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്കാണ് കാരണമാകുന്നത്. ഇതിനെ ചെറുക്കേണ്ടത് ജനാധിപത്യസംരക്ഷണത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ഗാലറിയിലിരുന്ന് കളി കാണുന്ന നിലപാടാണ് എടുത്തത്. യു.പി.യില്‍ കോണ്‍ഗ്രസ്- എസ്.പി. സഖ്യത്തെ ഇടതുപക്ഷം പിന്തുണയ്‌ക്കേണ്ടിയിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നല്ല; അത്തരമൊരു നിലപാട് വര്‍ഗീയതയ്‌ക്കെതിരെ എടുക്കേണ്ടതായിരുന്നു. ഇനിയും വര്‍ഗീയതയ്‌ക്കെതിരായ ഒരു ബദല്‍ രൂപപ്പെട്ടു വന്നില്ലെങ്കില്‍ വര്‍ഗീയത പരത്തി ബി.ജെ.പി. ജനാധിപത്യം തകര്‍ക്കും. അതുകൊണ്ട് ഒരു മഴവില്‍ മുന്നണി വരേണ്ടത് ആവശ്യമാണെന്നും സി.പി. ജോണ്‍ പറഞ്ഞു.