കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ഇബോബി സിംഗിനെ തെരഞ്ഞെടുത്തു

മണിപ്പൂരില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യം തീരുമാനിക്കുക ചെറുപാര്‍ട്ടികളാവും
കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ഇബോബി സിംഗിനെ തെരഞ്ഞെടുത്തു

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാകക്ഷി നേതാവായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി ഇബോബി സിംഗിനെ തെരഞ്ഞെടുത്തു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 28 സീറ്റുകളാണുള്ളത്. ഭരണം പിടിക്കാന്‍ ഇനി വേണ്ടത് മൂന്ന് സീറ്റുകള്‍ കൂടിയാണ്. ഇബോബി സിങ്ങിനെ പിന്തുണയ്ക്കാന്‍ ആരുണ്ടെന്നതാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്. രമേശ് ചെന്നിത്തലയ്ക്കായിരുന്നു മണിപ്പൂരിലെ കോണ്‍ഗ്രസ് മണിപ്പൂരിന്റെ ചുമതല നല്‍കിയത്. ഇന്ന് രാവിലെ തന്നെ ഇംഫാലില്‍ എത്തിയ ചെന്നിത്തല മണിപ്പൂരില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. 

 21 സീറ്റുകള്‍ മാത്രമുള്ള ബിജെപി അധികാരം പിടിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാല് വീതം സീറ്റുകളുള്ള എന്‍പിഎഫും എന്‍പിപിയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേരില്‍ തൃണമൂലിന്റെയും ഒരു സ്വതന്ത്രന്റെയും പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചേക്കും. പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ ലഭിക്കാതെ പോയത്. അതേസമയം ബിജെപിക്ക് വലിയ നേട്ടം മണിപ്പൂരില്‍ ഉണ്ടാക്കാനും കഴിഞ്ഞു. നാഗാ ഉടമ്പടിയാണ് ഇത്ര വലിയ നേട്ടം ബിജെപിക്ക് ഉണ്ടാക്കി കൊടുത്തത്്. 

എന്നാലും കേവല ഭൂരിപക്ഷത്തിലേക്ക് ഒരു എംഎല്‍എ കൂടി വേണം. എല്‍ജെപി ആരെ പിന്തുണയ്ക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഗവര്‍ണറെ കണ്ട് നിയമസഭാ രൂപികരണത്തിന് അവകാശവാദമുന്നയിക്കും. എ്ന്നാല്‍ മണിപ്പൂര്‍ ആര് ഭരിക്കണമെന്ന് കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറിയ പാര്‍ട്ടികള്‍ തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com