പരീക്കറെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണയ്ക്കുമെന്ന് എം.ജി.പി.

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും എം.ജി.പിയുടെയും നിലപാടുകള്‍ നിര്‍ണ്ണായകമാകും
പരീക്കറെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണയ്ക്കുമെന്ന് എം.ജി.പി.

ഗോവ: മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി(എം.ജി.പി.). ബി.ജെ.പി. എം.എല്‍.എ.മാരും മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്നുതന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും എം.ജി.പിയുടെയും നിലപാടുകള്‍ നിര്‍ണ്ണായകമാകും.
പരീക്കറെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ എം.ജി.പി. പിന്തുണയ്ക്കാമെന്ന് അറിയിച്ച സീറ്റുസാഹചര്യത്തില്‍എം.ജി.പിയുടെ മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടെ ബി.ജെ.പി. സഖ്യത്തിന് 16 സീറ്റുകള്‍ ഉറപ്പിക്കാം. അപ്പോഴും 17 സീറ്റുമായി കോണ്‍ഗ്രസ് മറുഭാഗത്ത് നില്‍ക്കുന്നുണ്ട്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ നിലപാട് പരീക്കര്‍ക്ക് അനുകൂലമായാലും 19 സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്നത്. സ്വതന്ത്രരെ സ്വാധീനിക്കാനാണ് ബി.ജെ.പിയുടെ അടുത്ത ശ്രമം. രണ്ട് സ്വതന്ത്രരെക്കൂടി കൂട്ടുപിടിച്ചുവേണം ബി.ജെ.പിയ്ക്ക് അധികാരത്തിലെത്താന്‍.
17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനാവട്ടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും ഒരു സീറ്റുള്ള എന്‍.സി.പിയും പിന്തുണച്ചാല്‍ അധികാരത്തിലെത്താന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com