ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു: പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റിലായി
Published: 13th March 2017 06:39 PM |
Last Updated: 14th March 2017 09:08 AM | A+A A- |

കോട്ടയം: എംജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപാ എം മോഹനാണ് അറസ്റ്റിലായത്. സര്‍വകലാശാലയിലെ അധ്യാപകന്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാരോപിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയതായിരുന്നു ദീപ.
തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് കാണിച്ച് ദീപ നല്‍കിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു. പ്രതിഷേധ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി എസ്പി ഓഫിസിലെത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.