ജിഷ വധക്കേസില്‍ രഹസ്യ വിചാരണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2017 11:56 AM |
Last Updated: 13th March 2017 12:10 PM | A+A A- |

കൊച്ചി: ജിഷയുടെ കൊലപാതക കേസില്‍ രഹസ്യ വിചാരണ നടത്തും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ രഹസ്യ വിചാരണ നടത്താന്‍ തീരുമാനിച്ചത്.
നിയമവിദ്യാര്‍ഥിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് രഹസ്യ വിചാരണയായിരിക്കും നടത്തുകയെന്ന് കോടതി വ്യക്തമാക്കിയത്. രഹസ്യ വിചാരണ നടത്തുന്നതിലുള്ള പ്രതിഭാഗത്തിന്റെ എതിര്‍പ്പ് കോടതി പരിഗണിച്ചില്ല.
കേസില്‍ രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മയെ ചൊവ്വാഴ്ചയാണ് വിസ്തരിക്കുന്നത്. വിചാരണ ആരംഭിക്കുന്ന ഇന്ന് കേസില്‍ ഒന്നാം സാക്ഷിയായ
പഞ്ചായത്തംഗത്തിന്റെ വിസ്താരമായിരിക്കും നടക്കുക.