മുഖ്യമന്ത്രിയുടെ വാടക പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2017 10:30 AM |
Last Updated: 13th March 2017 10:30 AM | A+A A- |

തിരുവനന്തപുരം: ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷം.
മറൈന്‍ ഡ്രൈവിലുണ്ടായ സദാചാര ഗുണ്ടായിസം സഭയില്‍ ചര്‍ച്ചയായപ്പോഴാണ് ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഇത് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.