മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണം
By സമകാലിക മലയാളം ഡസ്‌ക് | Published: 13th March 2017 12:51 PM |
Last Updated: 13th March 2017 12:51 PM | A+A A- |

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലേക്ക് നയിച്ച അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൂന്നാര്‍ സന്ദര്‍ശനം
തിരുവനന്തപുരം: മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യണമെന്ന് നിയമസഭ ഉപസമിതിയുടെ നിര്‍ദ്ദേശം.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നും ഉപസമിതി. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ ഉപസമിതിയാണ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഏറെ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരുന്ന മൂന്നാര്‍ കയ്യേറ്റങ്ങളും മൂന്നാര്‍ ഓപ്പറേഷനും വീണ്ടും സജീവ ചര്‍ച്ചയിലേക്ക് എത്തുന്നു. നിയമസഭ ഉപസമിതി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചയാവുന്നത്. മൂന്നാറില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നും ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നീക്കം ചെയ്യണമെന്നുമുള്ള ഉപസമിതിയുടെ നിര്‍ദ്ദേശം റവന്യൂ വകുപ്പിനെയാണ് പരോക്ഷമായി കുത്തുന്നത്. സി.പി.ഐ.യുടെ കയ്യിലുള്ള റവന്യൂവകുപ്പ് വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടിവന്നത് ഇവിടെയാണ്
പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണം. അതുവരെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും റിപ്പോര്‍ട്ടില്‍ ഉപസമിതി നിര്‍ദ്ദേശിക്കുന്നുണ്ട്. അനുവദനീയമല്ലാത്ത ഉയരങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് തടയാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതോടെ മൂന്നാര്‍ വിഷയം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് വരികയാണ്.