രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു
By സമകാലിക മലയാളം ഡസ്‌ക് | Published: 13th March 2017 01:18 PM |
Last Updated: 13th March 2017 01:18 PM | A+A A- |

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം. നിയമസഭയില്‍ അനില്‍ അക്കരയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും അനില്‍ അക്കര പറഞ്ഞു.
മുഖ്യമന്ത്രിയടക്കം 27 പേരുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് അനില്‍ അക്കര പറഞ്ഞത്. സി.പി.എം അംഗങ്ങളുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ബി.എസ്.എല്‍.എല്ലില്‍ പരാതിപ്പെട്ടിട്ടും യാതൊരു ഗുണവുമുണ്ടായില്ല. പോലീസ് ഇക്കാര്യത്തിലും ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അനില്‍ അക്കര നിയമസഭയില്‍ ആരോപിച്ചു.