അട്ടപ്പാടിയില്‍ ഇറോം ശര്‍മ്മിളയ്ക്ക് പിറന്നാളാഘോഷം
By സമകാലിക മലയാളം ഡസ്‌ക് | Published: 14th March 2017 01:56 PM |
Last Updated: 14th March 2017 01:56 PM | A+A A- |

അട്ടപ്പാടി: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിച്ചതായി പ്രഖ്യാപിച്ച ഇറോം ശര്‍മ്മിള ഒരുമാസത്തെ ശാന്തമായ ജീവിതത്തിന് കേരളത്തിലെത്തി. അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഇന്നു രാവിലെ എത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിതയെ സ്വീകരിച്ചത് പിറന്നാളാഘോഷങ്ങളുമായാണ്.
കേരളത്തിന്റെ സ്‌നേഹത്തിനു നന്ദി പറഞ്ഞ ഇറോം ചാനു ശര്‍മ്മിളയ്ക്ക് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സാരഥി ഉമാപ്രേമനാണ് പിറന്നാള്‍ കേക്ക് ഒരുക്കിയത്. ഇറോം കേരളത്തില്‍ എത്തിയ ദിവസംതന്നെയാണ് അവരുടെ പിറന്നാളും. 1972 മാര്‍ച്ച് 14ന് കൊംഗ്പാലിലാണ് ഇറോം ജനിച്ചത്.