അന്തര്‍ സംസ്ഥാന പെര്‍മിറ്റ് : ആവശ്യമില്ലാത്തവ തിരികെ നല്‍കണം - ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2017 07:26 PM |
Last Updated: 14th March 2017 07:26 PM | A+A A- |
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ പെര്‍മിറ്റ് ഇടനിലക്കാര്‍ മുഖേന വില്‍ക്കുകയും ആ ഒഴിവിലേയ്ക്ക് ശുപാര്‍ശ കത്തിനായി കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്താല്‍ സ്വീകരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന പെര്‍മിറ്റിനായുളള ശുപാര്‍ശ കത്തുകള്‍ക്ക് (റെക്കമെന്റേഷന്‍ ലെറ്റര്‍) ധാരാളം അപേക്ഷകള്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിലനില്‍ക്കെയാണ് ചിലര്‍ വിലയ്ക്കു വാങ്ങിയ പെര്‍മിറ്റ് വേക്കന്‍സിയുമായി അപേക്ഷിക്കുന്നത്.
ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നത് മാര്‍ച്ച് ഒന്ന് മുതല്‍ അവസാനിപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ അന്തര്‍സംസ്ഥാന പെര്‍മിറ്റുകള്‍ ആവശ്യമില്ലാത്ത ഘട്ടത്തില്‍ ബന്ധപ്പെട്ട സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ തന്നെ തിരികെ നല്‍കണം
ണമെന്നും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മാത്രം ശുപാര്‍ശ കത്ത് നല്‍കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.