കൊട്ടിയൂര്‍ പീഡനം; പ്രതികള്‍ അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2017 01:40 PM |
Last Updated: 14th March 2017 01:45 PM | A+A A- |

കൊച്ചി:കൊട്ടിയൂരില്‍ വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അഞ്ചു ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. കേസില്‍ പ്രതികളായ വൈദീകന്റേയും കന്യാസ്ത്രീകളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു കോടതി നിര്‍ദേശം.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കീഴടങ്ങിയതിന് ശേഷം കോടതിയില്‍ ഹാജരാകുമ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.