താനൂര്‍ സംഭവം; മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: ചെന്നിത്തല
Published: 14th March 2017 12:14 PM |
Last Updated: 14th March 2017 12:14 PM | A+A A- |

തിരുവനന്തപുരം: താനൂരില്‍ പോലീസ് നടത്തിയ അക്രമണങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാനടപടികളില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും അടിച്ചൊതുക്കുകയുമാണ് പോലീസ് ചെയ്യുന്നത്. മുഖ്യമന്ത്രിയാണെങ്കില്‍ പോലീസ് നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പോലീസിന്റെ നരനായാട്ട് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സഭയില്‍ ഇതിനെതിരെ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ച പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. സഭയില്‍ ഏതുവിഷയവും ഉന്നയിക്കാനുള്ള എംഎല്‍യുടെ അവകാശത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. ഇത് മുഖ്യമന്ത്രിക്ക് സഭാ നടപടിപടികളിലുള്ള പരിചയക്കുറവാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.