പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുവാദം
Published: 14th March 2017 04:38 PM |
Last Updated: 21st March 2017 11:49 AM | A+A A- |

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സുനിയുടെ മൊബൈലും സിംകാര്‍ഡും കിട്ടിയത് അഭിഭാഷകനില്‍ നിന്നായിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതേതുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
നേരത്തേ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാന്‍ പോലീസിനെ അനുവദിക്കരുതെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.
കഴിഞ്ഞദിവസം കേസില്‍ നിന്ന് ഇ സി പൗലോസ് എന്ന അഭിഭാഷകന്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡുള്‍പ്പെടെയുള്ളവ സുനി അഭിഭാഷകന്‍ വഴിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അതിനാല്‍ ഇയാളും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.