പൊലീസിന് നേരെ സിപിഎം ആക്രമണം
Published: 14th March 2017 09:23 PM |
Last Updated: 14th March 2017 09:23 PM | A+A A- |

വടകര: കോഴിക്കോട് വടകരയിലെ വള്ളിക്കാട്ടില്‍ സിപിഎം പ്രകടനത്തിനിടെ പൊലീസിന് നേരെ ആക്രമണം. ആക്രമത്തില്‍ പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
പ്രദേശത്ത് സിപിഎം സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്ത പൊലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് പൊലീസീന് നേരെ ആക്രമണമുണ്ടായത്. അതേസമയം ഇവിടങ്ങളിലെ ആര്‍എസ്എസ് - ബിജെപി ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തു.