ബിജെപിയുടേത് പണക്കൊഴുപ്പിന്റെ വിജയമെന്ന് ഇറോം ശര്‍മിള
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2017 08:11 AM |
Last Updated: 14th March 2017 08:13 AM | A+A A- |

പാലക്കാട്: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ് പരാജയത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളില്‍ നിന്നും മനസ് ശാന്തമാക്കുക ലക്ഷ്യമിട്ട് ഇറോം ശര്‍മിള കേരളത്തിലെത്തി. മണിപ്പൂര്‍ ജനത ഇനിയും ഉണരേണ്ടതുണ്ടെന്ന് കേരളത്തിലെത്തിയ മണിപ്പൂര്‍ ഉരുക്കു വനിത പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം നേടിയത് പണക്കൊഴുപ്പിലൂടേയും കൈയൂക്കിന്റേയും പിന്‍ബലത്തിലാണെന്നും ഇറോം ശര്‍മിള കുറ്റപ്പെടുത്തി. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ ഇറോം ഉണ്ടാകും. എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെത്തിയതെന്നും ഇറോം വ്യക്തമാക്കി.
പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പാര്‍ട്ടിയുണ്ടാക്കി മണിപ്പൂരില്‍ ജനവിധി തേടിയ ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.