മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന് ക്രോണിന്‍: ജാമ്യം നിഷേധിച്ച് കോടതി
Published: 14th March 2017 04:14 PM |
Last Updated: 14th March 2017 04:14 PM | A+A A- |

കൊച്ചി: കായലില്‍ ചാടി ആത്മഹത്യ ചെയ്ത മിഷേലിന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് കേസില്‍ അറസ്റ്റിലായ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ക്രോണിന്‍. മിഷേല്‍ എന്നോട് അവസാനമായി പറഞ്ഞത് പള്ളിയില്‍ പോകുന്നുവെന്നാണ്. സാധാരണഗതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും ക്രോണിന്‍ പറഞ്ഞു.
കോടതി ക്രോണിന് ജാമ്യം നിഷേധിച്ചു. താന്‍ നിരപരാധിയാണെന്ന വാദം ക്രോണിന്‍ കോടതിയിലും ആവര്‍ത്തിച്ചു. രണ്ടുവര്‍ഷമായി ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ക്രോണിന്‍ കോടതിയില്‍ വ്യക്തമാക്കി.
ക്രോണിന്റെ മാനസിക സമ്മര്‍ദ്ദമാണ് മിഷേലിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം