യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കും
Published: 14th March 2017 09:05 PM |
Last Updated: 14th March 2017 09:05 PM | A+A A- |

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ പ്രത്യേകമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.പ്രഥമദൃഷ്ട്യാ പിശകുകള്‍ കണ്ടെത്തിയവയാണ് റദ്ദാക്കാന്‍ തീരുമാനമായിട്ടുള്ളത്. ഉത്തരവുകള്‍ റദ്ദാക്കുന്നതോടൊപ്പം വിശദീകരണവും നല്‍കണമെന്നുള്ളതിനാലാണ് വിവാദ ഉത്തരവുകള്‍ വീണ്ടും പരിശോധനയ്ക്ക് വിടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
ഇതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ 115 ഉത്തരവുകളും അതാത് വകുപ്പുകള്‍ പരിശോധിക്കും. ചെറിയ പിശകുള്ളവ അതാത് വകുപ്പുകള്‍ക്ക് ക്രമപ്പെടുത്താം. ഒരു മാസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതിന് ശേഷം അവ പരിശോധിക്കാന്‍ വീണ്ടും യോഗം ചേരും. പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
പിണറായി വിജയന്‍ മന്ത്രിസഭാ അധികാരമേറ്റ അന്ന് തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള തീരുമാനമെടുത്തത്. ഇതിനായി ഏകെ ബാലന്‍ കണ്‍വീനറായി പ്രത്യേക ഉപസമിതിയ്ക്കും യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് 31ന് കണ്‍വീനര്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും കൈമാറി.
ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഏറ്റവും അധികം ക്രമക്കേടുകള്‍ കണ്ടത്തിയത് റവന്യൂ വകുപ്പിലാണ്. ഈ ഉത്തരവുകളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധമാണെന്നാണ് ഉപസമിതി കണ്ടെത്തിയത്. വിവിധ വകുപ്പുകളിലായി ഇറക്കിയ 920 ഉത്തരവുകളുടെ പരിശോധനയാണ് ഉപസമിതി പൂര്‍ത്തിയാക്കിയത് കടമക്കുടി, മെത്രാന്‍ കായല്‍ ഹോപ്പ് പ്ലാന്റ് തുടങ്ങിയ ഉത്തരവുകള്‍ റദ്ദാക്കും. .കൂടാതെ കോളേജുകള്‍ക്ക് നല്‍കിയ ഭൂദാനവും റദ്ദാക്കാന്‍ തീരുമാനമായി.