ലീഗ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും
Published: 14th March 2017 08:11 PM |
Last Updated: 14th March 2017 08:11 PM | A+A A- |

തിരുവനന്തപുരം: ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ യുഡിഎഫിലും ലീഗിലും അവ്യക്ത തുടരുന്നു. പരിചയസമ്പന്നര്‍ സ്ഥാനാര്‍ത്ഥികളാകണമെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സ്ഥാനാര്‍ത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെപിഎ മജീദ് പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഇ അഹമ്മദിന്റെ മകളും അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ മലപ്പുറം ജില്ലയില്‍ തുടരുന്ന കോണ്‍ഗ്രസ് ലീഗ് അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് നടന്നു.തെരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന നിലപാടിലാണ് നേതാക്കള്‍. യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി,ആര്യാടന്‍ മുഹമ്മദ്, പിപി തങ്കച്ചന്‍, ലീഗ് നേതാക്കളായ കെപിഎ മജീദ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.