വിനായകന് അവാര്‍ഡ് കിട്ടാനുള്ള അര്‍ഹതയില്ല: എഴുത്തുകാരി കെ.ആര്‍. ഇന്ദിര
By സമകാലിക മലയാളം ഡസ്‌ക് | Published: 14th March 2017 11:45 AM |
Last Updated: 14th March 2017 11:45 AM | A+A A- |

കൊച്ചി: വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും കണ്ടില്ല എന്ന് ഫെയ്‌സ്ബുക്കിലാണ് സ്‌ത്രൈണ കാമശാസ്ത്രത്തിന്റെ എഴുത്തുകാരി കെ.ആര്‍. ഇന്ദിര പ്രസ്താവന നടത്തിയത്. ഇന്ദിരയുടെ സ്റ്റാറ്റസിനു കീഴില്‍ ഇന്ദിരയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നത്.
എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ എഴുതിയ കമന്റ് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ''ഒരു സവര്‍ണ്ണരാഷ്ട്രീയ തമ്പുരാട്ടിയെ പകുതിക്കു വെച്ച് തീയേറ്ററില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞു എന്നതാണ് ആ സിനിമയുടെ വിജയം'' എന്നായിരുന്നു അശോകന്‍ ചരുവിലിന്റെ മറുപടി.
കെ.ആര്‍. ഇന്ദിര പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് 124 ലൈക്ക് കിട്ടിയപ്പോള്‍ അതിനടിയില്‍ ഇട്ട അശോകന്‍ ചരുവിലിന്റെ കമന്റിന് 400 ലൈക്കുകളാണ് കിട്ടിയത്.
കെ.ആര്‍. ഇന്ദിരയുടെ പോസ്റ്റ്
അശോകന്‍ ചരുവിലിന്റെ കമന്റ് ചുവടെ
നേരത്തേതന്നെ സവര്‍ണ്ണ ഫാസിസ്റ്റ് മനോഭാവമുള്ളതായി കെ.ആര്‍. ഇന്ദിരയ്‌ക്കെതിരെ ആക്ഷേപങ്ങളുണ്ടായിരുന്നു. വിമര്‍ശകരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതരത്തില്‍ അവര്‍ പോസ്റ്റുകളിട്ടതും കമന്റിലൂടെ പലരും വിമര്‍ശിച്ചിരുന്നു.
അടുത്തിടെ വന്ന പോസ്റ്റ്: ''അജ്മീര്‍ ദര്‍ഗയിലെ സ്‌ഫോടനം അസീമാനന്ദയെ മോചിപ്പിച്ചതില്‍ ഉള്ള പ്രതിഷേധം ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചറിയിച്ചു പാകിസ്ഥാന്‍!! അതായത് ഉത്തമാ, പാകിസ്ഥാനിലെ ക്ഷേത്രത്തില്‍ ബോംബ് പൊട്ടിയാല്‍ ഇന്ത്യ ഇതുപോലെ പ്രതിഷേധിക്കേണ്ടതുണ്ട്.''