സര്‍ക്കാരിനെ ന്യായീകരിക്കാന്‍ മിഷേലിനും വാളയാര്‍ സഹോദരിമാര്‍ക്കും ഡിവൈഎഫ്‌ഐ നേതാവിന്റെ അധിഷേപം
Published: 14th March 2017 10:27 AM |
Last Updated: 14th March 2017 10:28 AM | A+A A- |

കണ്ണൂര്‍: ഡിവൈഎഫ് ഐ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗംമായ റോബര്‍ട്ട് ജോര്‍ജാണ് അധിഷേപകരമായ പരാമര്‍ശങ്ങളോടുകൂടിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വാളയാറിലെ സഹോദരിമാരും മിഷേലുമെല്ലാം കേരളത്തിന്റെ നൊമ്പരമാണ്. വാളയാര്‍ വിഷയത്തിലും മിഷേലിന്റെ മരണത്തിലും പോലീസ് ഒത്തുകളിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് നേരിട്ട് ഇടപെടുകയും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയും ചെയ്തു.
വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടില്‍ നാല് വര്‍ഷമായി ബന്ധു താമസിക്കുന്നുവെന്നും ഇതു ശ്രദ്ധിക്കാത്ത വീട്ടുകാരാണ് കുറ്റക്കാരെന്നും റോബര്‍ട്ട് പറയുന്നു. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോയതുകൊണ്ടാണ് മിഷേലിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും റോബര്‍ട്ടിന്റെ പോസ്റ്റിലുണ്ട്.