ജി.സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല

ജി.സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല

ടി.പി.രാമകൃഷ്ണനെ ഹൃദയാഘാതാത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാലാണ് സുധാകരന് എക്‌സൈസ് വകുപ്പിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്‌

തിരുവനന്തപുരം: ജി.സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക  ചുമതല നല്‍കി. ടി.പി.രാമകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് എക്‌സൈസ് വകുപ്പിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്.

പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ചുമതലയ്ക്ക് പുറമെയാണ് എക്‌സൈസിന്റെ ചുമതല കൂടി സുധാകരന് നല്‍കിയിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി ടി.പി.രാമകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്ത് ബ്ലോക്കുണ്ടായതായും, 48 മണിക്കൂറിന് ശേഷമെ ആരോഗ്യ നിലയെ കുറിച്ച് പറയാനാവുകയുള്ളെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com