അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2017 01:08 PM |
Last Updated: 15th March 2017 01:12 PM | A+A A- |

തിരുവനന്തപുരം: ബാങ്കുകളുടെ പരാതിയെ തുടര്‍ന്ന് ദുബായി ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍.
രാമചന്ദ്രനെതിരെ കേസ് നല്‍കിയ ഭൂരിഭാഗം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായിട്ടുണ്ട്. ബാക്കിയുള്ള ബാങ്കുകളോട് കടം വീട്ടുന്നതിന് സാവകാശം തേടും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. 2015 ആഗസ്റ്റ് 23നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലാകുന്നത്.
അതേസമയം അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.