എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് മന്ത്രിസഭാ തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2017 09:35 PM |
Last Updated: 15th March 2017 09:35 PM | A+A A- |

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റ പുതിയ ദ്യനയം മാര്‍ച്ചില്‍ ഉണ്ടാകില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷമെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ മദ്യനയം തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സഭയോഗത്തില്‍ പറഞ്ഞു.
ദേശീയ - സംസ്ഥാനത്തെ പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടതില്ലെന്നും അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം ദേശീയ പാതയോരങ്ങളിലെ വിവറേജ് ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ പൊലീസിന്റെ സഹായം തേടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഔട്ട് ലെറ്റുകള്‍ പാതയോരത്തുനിന്നും 500 മീറ്റര്‍ മാറ്റി സ്ഥാപിക്കും. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.