കൊല്ലം കളക്ടര്‍ക്കെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ
By സമകാലിക മലയാളം ഡസ്‌ക് | Published: 15th March 2017 09:35 PM |
Last Updated: 15th March 2017 09:35 PM | A+A A- |

കൊല്ലം: കൊല്ലം കളക്ടര്‍ വികസനത്തിന് എതിരുനില്‍ക്കുകയാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കൊല്ലം പിറവന്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഫയലില്‍ പോലും ഒപ്പിടാന്‍ തയ്യാറാവുന്നില്ലെന്നാണ് കൊല്ലം കളക്ടര്‍ ടി. മിത്രയ്‌ക്കെതിരെ കെ.ബി. ഗണേഷ്‌കുമാറിന്റെ ആരോപണം. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതുകൊണ്ട് മുടങ്ങിക്കിടക്കുന്നത്. വികസന പദ്ധതികള്‍ എന്തു കൊണ്ടുവന്നാലും എതിരു നില്‍ക്കുന്ന നിലപാടാണ് കളക്ടറുടേതെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കളക്ടര്‍ക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാര്‍.