മിഷേലിന്റെ മരണം: കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Published: 15th March 2017 06:12 PM |
Last Updated: 15th March 2017 06:12 PM | A+A A- |

Mishel_Shaji
തിരുവനന്തപുരം: കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മിഷേല്‍ ഷാജിയുടെ മൃതദേഹം മരിച്ച നിലയില്‍ കൊച്ചി കായലില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി പികെ മധു അറിയിച്ചു. കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മിഷേലിന്റെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.