സഭയില്‍ അന്‍പതു വര്‍ഷം, കെഎം മാണിക്ക് ആദരം

സഭയില്‍ അന്‍പതു വര്‍ഷം, കെഎം മാണിക്ക് ആദരം

തിരുവനന്തപുരം: നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കെഎം മാണിക്ക് സഭയുടെ ആദരം. മാണിക്ക് ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. പാര്‍ലമെന്റംഗങ്ങള്‍ക്ക് പോലും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് കെഎം മാണി കൈവരിച്ചതെന്നു മുഖ്യമന്ത്രി  പറഞ്ഞു. 

കെഎം മാണിയുടെ ജീവിതം പുതിയ സാമാജികര്‍ക്ക് മാതൃകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വന്തമായി പ്രത്യയശാസ്ത്രം ഉണ്ടാക്കിയ വ്യക്തിയാണ് കെഎം മാണിയെന്ന് സ്പീക്കര്‍ പറഞ്ഞു.

ഒരാളെപ്പോലും നുള്ളി നോവിക്കാത്ത വ്യക്തിയാണ് താനെന്നു കെഎം മാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സഭയുടെ സ്‌നേഹത്തില്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com